അമേരിക്കൻ സഖ്യകകക്ഷികൾക്കെതിരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഗൾഫ് മേഖലയിലെങ്ങും ആശങ്ക. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി.......
ദോഹ: വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ അവയുടെ മുകളിലിരുന്നോ (Roof) ജനലുകളിലൂടെ പുറത്തേക്ക് ആഞ്ഞോ യാത്ര ചെയ്യുന്നത് കടുത്ത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ യാത്രക്കാരുടെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ട്രാഫിക് നിയമത്തിലെ 83-ാം വകുപ്പ് പ്രകാരം, ഇരിക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ ആളുകളെ കയറ്റി വാഹനം ഓടിക്കാൻ പാടുള്ളതല്ല. ......
ദോഹ: അസ്പയർ സോൺ ഫൗണ്ടേഷൻ (AZF) ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 12-ാമത് റമദാൻ സ്പോർട്സ് ഫെസ്റ്റിവലിൽ ആവേശകരമായ മത്സരങ്ങൾ തുടരുന്നു. ഫാമിലി ഫൺ റൺ, വനിതകളുടെ 3x3 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് എന്നിവയിലെ വിജയികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.അസ്പയർ പാർക്കിൽ നടന്ന 1 കിലോമീറ്റർ, 3 കിലോമീറ്റർ ഓട്ടമത്സരങ്ങളിൽ പ്രായഭേദമന്യേ നിരവധിയാളുകൾ പങ്കെടുത്തു. ......
ദോഹ: ശുചീകരണ തൊഴിലാളികളുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനും അവർക്ക് ആദരവ് നൽകുന്നതിനുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹൈജീൻ ഡിപ്പാർട്ട്മെന്റ് 'അപ്രീസിയേഷൻ ആൻഡ് അവയർനസ്' (Appreciation and Awareness) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലായിരുന്നു (MIA) ചടങ്ങ് നടന്നത്.
മുനിസിപ്പൽ പ്രവർത്തനങ്ങളുടെ മാനുഷികവും സാമൂഹികവുമായ വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ജീവനക്കാർക്ക് അർഹമായ പരിഗണന നൽകുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ......
ജനീവ/ദോഹ : സുഡാന്റെ ഏകീകരണത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പ്രവാസി ജനതയുടെ സുരക്ഷയ്ക്കും ഖത്തർ നൽകുന്ന ഉറച്ച പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സമ്മേളനത്തിൽ സുഡാനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ഖത്തർ പ്രതിനിധി ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽ താനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സുഡാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകളെ തള്ളിക്കളഞ്ഞ ഖത്തർ, തുടരുന്ന യുദ്ധത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി. ......
38 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
ഖാലിദ് കട്ടുപ്പാറ യ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നൽകി.
വക്രയിൽ സുഹുർ സംഗമത്തിന് ശേഷം നടന്ന യാത്രയപ്പ് ചടങ്ങിൽ സീനിയർ നേതാവ് പിസി ബഷീർ ഖാലിദ് കട്ടുപ്പാറക് ഉപഹാരം നൽകി.
യോഗത്തിൽ സുബൈർ ഫൈസി അധ്യക്ഷൻ വഹിച്ചു
ഫാസിൽ കെ സ്വാഗതവും, പിസി നൗഫൽ കട്ടുപ്പാറ നന്ദി യും പറഞ്ഞു
തോയ്യിബ് കെ കെ, സുബൈർ കട്ടുപ്പാറ, നൗഷാദ്. പി കെ. ......
യുവനേതാവ് ഷുഹൈബ് എടയ്യന്നൂരിന്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷമീർ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് താജുദ്ദീൻ ചീരക്കുഴി ഉദ്ഘാടനം ചെയ്തു.
സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് നേതാക്കളായ കെ വി ബോബൻ, കെ കെ ഉസ്മാൻ, എബ്രഹാം കെ. ......
ദോഹ: സി.ബി.എസ്.ഇ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ അത്വീഫ് അബ്ദുള്ളയെ ഗൾഫ് സഹോദയ ആദരിച്ചു. ദേശീയ തലത്തിലെ അസാമാന്യമായ നേട്ടവും മാതൃകാപരമായ പ്രകടനവും പരിഗണിച്ചാണ് ഈ ബഹുമതി.
കൊച്ചിയിൽ നടന്ന 38-ാമത് വാർഷിക പ്രിൻസിപ്പൽമാരുടെ കോൺഫറൻസിൽ, സി.ബി.എസ്.ഇ ഗൾഫ് സഹോദയ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ......
ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.ദോഹ: രാജ്യത്തെ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI). ......
ദോഹ:പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ഡെലിവറൂ (Deliveroo) ഖത്തറിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഡെലിവറൂവിന്റെ മാതൃകമ്പനിയായ യു.എസ് ആസ്ഥാനമായുള്ള ഡോർഡാഷ് (DoorDash) ആണ് ഖത്തറിന് പുറമെ സിംഗപ്പൂർ വിപണിയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ......